പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം.എല്‍.എയെ തടഞ്ഞതായി പരാതി; മാനത്ത്മംഗലം ബൂത്തില്‍ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Jaihind News Bureau
Thursday, December 11, 2025

പെരിന്തല്‍മണ്ണയിലെ മാനത്ത്മംഗലം പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. ബൂത്തിലെത്തിയ നജീബ് കാന്തപുരം എം.എല്‍.എയെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കുതര്‍ക്കവുമുണ്ടായത്.

മാനത്ത്മംഗലം ബൂത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ബൂത്തിലെത്തിയ നജീബ് കാന്തപുരം എം.എല്‍.എയെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതായും ബൂത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തിയതായുമാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പരാതി.
പോളിംഗ് ബൂത്തിനകത്തേക്ക് എം എല്‍ എ കടക്കാന്‍ ശ്രമിച്ചെന്നാണ് സി പി പ്രവര്‍ത്തകരുടെ ആരോപണം.