വളാഞ്ചേരി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റ്റര്‍ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം.എം.എസ്.എഫ് – എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.സംഭവത്തില്‍ 2 പൊലീസുകാര്‍ക്കും 8 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്.അതെസമയം സോണ്‍ മത്സരങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലതില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ നടക്കുന്നത്.അതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മലപ്പുറം വളാഞ്ചേരി മജ്‌ളിസ് കോളജിലാണ് ഇന്റര്‍സോണ്‍ കലോല്‍സവം നടക്കുന്നത്.110 ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.