ദേവഗൗഡയെ പുറത്താക്കിയെന്ന് സികെ നാണു വിഭാഗം; നിലപാട് പറയാതെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും

Jaihind Webdesk
Monday, December 11, 2023


ദേവഗൗഡയെ പുറത്താക്കിയെന്ന് സികെ നാണു വിഭാഗം. ബംഗളൂരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തിലാണ് എച്ച്ഡി ദേവഗൗഡയെ പുറത്താക്കിയതായി സികെ നാണു വിഭാഗം പ്രമേയം പാസാക്കിയത്. ദേശീയാധ്യക്ഷപദവിയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. വെള്ളിയാഴ്ച ബെംഗളുരുവില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ സി കെ നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാന്‍ സി കെ നാണു വിഭാഗത്തിന്റെ തീരുമാനം. അതേ സമയം കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും യോഗത്തില്‍ പങ്കെടുത്തില്ല.