വനിതാ മതില്‍ : സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും

വനിതാ മതിലിൽ പങ്കെടുത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് കെ.പി.സി.സി. പ്രചാരണവിഭാഗം ചെയർമാൻ കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ വേദികളിൽ എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു.

പ്രളയാനന്തര പ്രവർത്തത്തിന് നേതൃത്വം നൽകേണ്ട കളക്ടർ വൃന്ദാ കാരാട്ടിന് സമീപത്ത് നിന്ന് വനിതാ മതിലിൽ അണിചേരുന്നതാണ് കണ്ടത്. ജില്ലാ വികസന സമിതി യോഗത്തിൽ പോലും പങ്കെടുക്കാത്ത കളക്ടറാണ് വൃന്ദാ കാരാട്ടിന് സമീപത്തു നിന്നത്. ഇവിടെ നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനെ വൃന്ദാ കാരാട്ട് വിമർശിച്ച് സംസാരിച്ചു. ഇത് കേട്ട് സന്തോഷിച്ചിരിക്കാൻ വാസുകിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാര്‍ പരിപാടിയാണെങ്കിൽ വൃന്ദാ കാരാട്ടിന് അവിടെ എന്താണ് കാര്യം. ഇവിടെ രാഷ്ട്രീയപ്രസംഗം നടത്താൻ അനുവദിക്കുന്നത് ശരിയാണോ. ജില്ലാ വികസന സമിതി യോഗത്തിൽ വരാതിരിക്കാൻ ഓരോ തവണയും ഓരോ കാരണം പറയുന്ന കളക്ടർക്ക് മതിലിൽ കൈകോർക്കാൻ സമയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://youtu.be/vgkj_Sb-wZw

k muraleedharan
Comments (0)
Add Comment