രാജ്യത്തെ യുദ്ധസമാനമായ പുതിയ സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സംസ്ഥാനത്ത് ആകമാനം നടത്തി. തലസ്ഥാനത്ത് വികാസ് ഭവനിലാണ് മോക് ഡ്രില്‍ നടന്നത്. വൈകിട്ട് 4 മണിക്ക് സൈറണ്‍ മുഴങ്ങിയതോടെ വികാസ് ഭവനിലെ ഓഫിസ് സമുച്ചയത്തില്‍നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുകയും അതു സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഏതു തരത്തില്‍ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക് ഡ്രില്ലിന്റെ ഭാഗമായി പരിശീലിപ്പിച്ചത്.
വിമാനത്താവളം ഉള്‍പ്പെടെ മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും എയര്‍ റെയ്ഡ് വാണിങ് സംബന്ധിച്ച് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം മോക് ഡ്രില്‍ നടന്നു. സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ പൊതുഇടങ്ങളില്‍ കൂടിനില്‍ക്കുന്നത് ഒഴിവാക്കി വീടുകളിലും ഓഫിസുകളിലും ലൈറ്റുകള്‍ ഓഫ് ചെയ്ത് നിശബ്ദരായി ഇരിക്കണമെന്ന നിര്‍ദ്ദേശം ആയിരുന്നു അധികൃതര്‍ നല്‍കിയിരുന്നത്.
അഗ്നിരക്ഷാസേനയ്ക്കായിരുന്നു ഡ്രില്ലിന്റെ ചുമതല.ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നാണ് സൈറണ്‍ മുഴക്കിയത്
******************
ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിൻ്റെ നാളുകളിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കാൻ എറണാകുളം ജില്ലയിലും മോക്ഡ്രിൽ നടത്തി. കാക്കനാട്ടിലെ കളക്ട്രേറ്റ്’ ‘മറൈൻ ഡ്രെവ്’ കൊച്ചിൻ ഷിപ്പ്യാർഡ്’തമ്മനത്തെ ബി സി ജി ടവർ എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. അഗ്നിശമന സേനക്കായിരുന്നു ചുമതല.4 മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30 ന് അവസാനിച്ചു