വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം; കമ്മീഷൻ ലഭിക്കുന്ന പദ്ധതികളോട് മാത്രം താത്പര്യമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്; കെ.മുരളീധരൻ എംപി

Jaihind Webdesk
Tuesday, January 10, 2023

കൊച്ചി:കമ്മീഷൻ ലഭിക്കുന്ന പദ്ധതികളോട് മാത്രം താത്പര്യമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. വർഗീയ ശക്തികളുമായി എല്ലാ കാലത്തും സിപിഎം നീക്കുപോക്കുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈപ്പിൻ ബസുകളുടെ നഗര പ്രവേശം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഗോശ്രീ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.മുരളീധരൻ

വൈപ്പിൻ ബസുകൾക്ക് നഗര പ്രവേശം നിഷേധിക്കുന്നത് വലിയൊരു വിഭാഗത്തിനോടുള്ള നീതികേടാണ്. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോഴാണ് ഈ നീതി നിഷേധം. സമ്പന്നർക്ക് വേണ്ടിയുള്ള സർക്കാരാണിത്. സാധാരണക്കാരന് വേണ്ടി ഒരു പദ്ധതി പോലും ഇടത് സർക്കാർ കൊണ്ടുവന്നിട്ടില്ല. ഹൈബി ഈഡന്‍റെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

24 മണിക്കൂർ നിരാഹാര സമരം നാളെ രാവിലെ പത്തിന് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.