നോക്കുകൂലി നല്‍കിയില്ല ; കണ്ണൂരില്‍ ഹാർഡ് വെയർ ഷോപ്പ് ജീവനക്കാരന് സിഐടിയുക്കാരുടെ മർദ്ദനം, പരിക്ക്

കണ്ണൂർ : മാതമംഗലത്ത് നോക്കുകൂലി ആവശ്യപ്പെട്ട് ഹാർഡ് വെയർ ഷോപ്പ് ജീവനക്കാരന് സിഐടിയു പ്രവർത്തകരുടെ മർദ്ദനം. മാതമംഗലം പേരൂൽ റോഡിലെ എസ്.ആർ അസോസിയേറ്റ്‌സ് ജീവനക്കാരായ റബീഹ്, റാഫി എന്നിവരെയാണ് സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകർ ആക്രമിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Comments (0)
Add Comment