കണ്ണൂർ : മാതമംഗലത്ത് നോക്കുകൂലി ആവശ്യപ്പെട്ട് ഹാർഡ് വെയർ ഷോപ്പ് ജീവനക്കാരന് സിഐടിയു പ്രവർത്തകരുടെ മർദ്ദനം. മാതമംഗലം പേരൂൽ റോഡിലെ എസ്.ആർ അസോസിയേറ്റ്‌സ് ജീവനക്കാരായ റബീഹ്, റാഫി എന്നിവരെയാണ് സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകർ ആക്രമിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.