ഒരു കാരണവശാലും സിനിമാ കോൺക്ലേവ് നടത്താൻ അനുവദിക്കില്ല; മുകേഷിനെ രക്ഷിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്, വി.ഡി. സതീശന്‍

Wednesday, August 28, 2024

 

മലപ്പുറം: ഒരു കാരണവശാലും സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാ കോൺക്ലേവ് എന്ത് വില കൊടുത്തും യുഡിഎഫ് തടയും. മുകേഷ് എംഎൽഎയെ രക്ഷിക്കാനാണ് സുരേഷ് ഗോപി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങളും സതീശന്‍ ഉന്നയിച്ചു. റിപ്പോർട്ടിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് സതീശൻ ചോദിച്ചു. ആരെ രക്ഷിക്കാനാണ് പേജുകൾ വെട്ടിമാറ്റിയത്. ആരോപണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി കോൺക്ലേവ് നടത്തുന്നത് എന്തിനാണ്. കുറ്റകൃത്യം നടന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സതീശൻ ചോദിച്ചു.