നാടക-ചലച്ചിത്ര നടന്‍ കെ.എല്‍ ആന്‍റണി അന്തരിച്ചു

Friday, December 21, 2018

K.L-Antony

പ്രശസ്ത നാടക-ചലച്ചിത്ര നടന്‍ കെ.എൽ ആന്‍റണി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മഹേഷിന്‍റെ പ്രതികാരത്തിൽ ഫഹദ് ഫാസിലിന്‍റെ അച്ഛനായി ചെയ്ത വേഷത്തിലൂടെയാണ് ആന്‍റണി ശ്രദ്ധേയനായത്. ഞണ്ടുകളുടെ നാട്ടില്‍, ഗപ്പി, ജോര്‍ജേട്ടന്‍‌സ് പൂരം തുടങ്ങിയ സിനിമകളിലും വേഷമിട്ടു.

നാടകനടിയായ ലീനയാണ് ഭാര്യ. ആന്‍റണി എഴുതി സംവിധാനം ചെയ്‌ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്. നാൻസി, ലാസർഷൈൻ, അമ്പിളി എന്നിവരാണ് മക്കൾ.

അമച്വർ നാടകങ്ങളിലൂടെയായിരുന്നു സിനിമാരംഗത്തേക്കുള്ള രംഗപ്രവേശം. കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടകസമിതിക്ക് ആന്‍റണി രൂപം നല്‍കി. രാജൻ സംഭവത്തെ അടിസ്ഥാനമാക്കി അടിയന്തരാവസ്ഥക്കാലത്ത് ആന്‍റണി രചിച്ച ‘ഇരുട്ടറ’ എന്ന നാടകം നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.