കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്‌പെക്ടർ നവാസിനെ കണ്ടെത്തി

Jaihind Webdesk
Saturday, June 15, 2019

CI Navas

കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്‌പെക്ടർ നവാസിനെ കണ്ടെത്തി. തമിഴ്‌നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്‌നാട് റെയിൽവേ പൊലീസാണ് സെൻട്രൽ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതെയാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ അറിയിപ്പ് നൽകിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു.[yop_poll id=2]