ബംപറടിച്ചേ; ക്രിസ്മസ് ന്യൂഇയർ ബംപർ നറുക്കെടുത്തു, 20 കോടി രൂപ XC 224091 നമ്പറിന്

Jaihind Webdesk
Wednesday, January 24, 2024

ക്രിസ്മസ് ന്യൂഇയർ ബംപർ ലോട്ടറി നറുക്കെടുത്തു. 20 കോടി രൂപയാണ് സമ്മാന തുക. പാലക്കാട്ടെ ഏജന്‍റ് വിറ്റ XC 224091 നമ്പറാണ് സമ്മാനാർഹമായത്. പാലക്കാട്ടെ വിൻസ്റ്റാർ ഏജൻസിയിൽ നിന്നും സബ് ഏജന്‍റായ കിഴക്കേകോട്ടയിലെ ദുരൈരാജ് രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. നികുതി കഴിഞ്ഞ് 12 കോടി 60 ലക്ഷം രൂപ ഒന്നാം സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിച്ചു. മന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. തിരുവോണം ബംപർ കഴിഞ്ഞാൽ ഏറ്റവുമുയർന്ന ഒന്നാം സമ്മാനത്തുകയുള്ള ബംപറാണിത്. 400 രൂപയായിരുന്നു ടിക്കറ്റ് വില.  50 ലക്ഷം ടിക്കറ്റ് അടിച്ചതിൽ 45 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. പത്തുകോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പുറത്തിറക്കി.