ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും നേരെയുണ്ടായ ആക്രമണം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. സിബിസിയുടെ വാര്‍ത്താക്കുറിപ്പില്‍ തങ്ങള്‍ നേരിടുന്ന് ആക്രമണങ്ങളെ കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വാതന്ത്ര്യ കാലം മുതല്‍ നേതൃത്വം നല്‍കിയ ക്രൈസ്തവ സമൂഹത്തെ വേട്ടയാടുകയാണ് എന്ന് തുടങ്ങിയ ആരോപണങ്ങളാണ് വാര്‍ത്താക്കുറിപ്പില്‍ ഉള്ളത്.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് അക്രമിക്കപ്പെടുന്നത്. ക്രിസ്ത്യന്‍ സമുദായത്തെ ഇല്ലായ്മ ചെയ്യാനുള്ള അജണ്ടയാണ് ഉള്ളതെന്നും ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ എം.പി കുറ്റപ്പെടുത്തി. അതിനാലാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്നും അനുമതി നിഷേധിച്ചതിനാല്‍ വാക്കൗട്ട് നടത്തി പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണെന്നും എം.പി വ്യക്തമാക്കി.