മാരക ലഹരി ഗുളികകളുമായി ചൂണ്ട സുനി പിടിയില്‍

കൊച്ചി: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മയക്ക് മരുന്ന് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ മാരക ലഹരി ഗുളികകളുമായി ആലുവ റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. പുക്കാട്ടുപടി, കുഴിവേലിപ്പടി, കുര്‍ലാട് വീട്ടില്‍ തങ്കപ്പന്‍ മകന്‍ ചൂണ്ട സുനി എന്ന അറിയപ്പെടുന്ന അനീഷ് (30) എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. മാനസിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന മാരകമായ 60 നൈട്രോസെപാം മയക്കുമരുന്ന് ഗുളികളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഒട്ടേറെ അടിപിടി കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍.

Comments (0)
Add Comment