തിരുവനന്തപുരത്ത് നഴ്‍സിന്‍റെ ഭർത്താവിന് കോളറ; വിവരം പുറത്തുവിടാതെ ആരോഗ്യവകുപ്പ്

Jaihind Webdesk
Friday, July 19, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോളറ രോഗികളെ പരിചരിച്ച നഴ്‌സിന്‍റെ ഭര്‍ത്താവിനാണ് അസുഖം ബാധിച്ചത്. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

കോളറ വ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ലാത്ത യുവാവിനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോളറ രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്‍റെ ഭര്‍ത്താവാണ് ഇയാള്‍.