തിരുവനന്തപുരം: ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് കോളറ ബാധിതരുടെ എണ്ണം കൂടുന്നു. തിരുവനന്തപുരത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. ഒടുവിലെ കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് 7 പേർക്കാണ്. ഇന്ന് അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോളറയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലക്ഷണങ്ങൾ. കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും രോഗബാധയെ തുടർന്ന് ഉണ്ടായേക്കാം. ഛര്‍ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.
കോളറ ആശങ്ക നിലനിൽക്കുമ്പോൾ തന്നെ സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണവും ഉയരുകയാണ്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലെത്തിയത്. 145 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും പ്രധാനം, തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക, ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണത്തിന് മുമ്പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക, പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.