ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭക്ഷണ വിവാദം; ഇടപെടാനാകില്ലെന്ന് കളക്ടർ

Jaihind Webdesk
Monday, April 4, 2022

 

ആലപ്പുഴ: ഭക്ഷണത്തിന് ബില്ല് കൂടുതലെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയില്‍ ജില്ലാ ഭരണകൂടത്തിന് ഇടപെടാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടർ. നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കളക്ടർ അറിയിച്ചു. സംസ്ഥാന സർക്കാരിന് കളക്ടർ ഇന്ന് റിപ്പോർട്ട് നൽകും.

കണിച്ചുകുളങ്ങരയിലെ ഹോട്ടല്‍ അമിത വില ഈടാക്കിയെന്നായിരുന്നു എംഎല്‍എയുടെ പരാതി.  അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്നായിരുന്നു എംഎല്‍എയുടെ പരാതി.  ‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വില വിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല’ എന്നിങ്ങനെയായിരുന്നു എംഎൽഎ നൽകിയ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ പരാതി നൽകിയത്.