ചിതറയില്‍ അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സി.പി.എമ്മിന്റെ വ്യാജ പ്രചാരണം; കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി

Jaihind Webdesk
Saturday, March 2, 2019

കൊല്ലം ചിതറയില്‍ വൃദ്ധനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ചിതറയില്‍ മഹാദേവര്‍ കുന്നില്‍ ബഷീറാണ് (70 വയസ്സ്) കൊല്ലപ്പെട്ടത്. അയല്‍വാസിയായ ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു.  കളിയാക്കിയുള്ള ഇരട്ട പേര് വിളിച്ചതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ബഷീറും ഷാജഹാനുംതമ്മിൽ
ഇരട്ടപേര് വിളിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിലായി. വാക്കേറ്റം മൂർഛിച്ചതോടെ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടത്തിയ ഷാജഹാൻ രണ്ടുമാസംമുമ്പ് സ്വന്തംസഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.ഇയാൾക്ക് മാനസികാസ്വാസ്ത്യമുള്ളതായും പറയപ്പെടുന്നു.അതേസമയം, സംഭവം രാഷ്ട്രീയ മുതലെടുപ്പാക്കി മാറ്റാനാണ് സി പി എം ശ്രമിക്കുന്നത്. സി പി എം അനുഭാവിയായിരുന്ന ഷാജഹാനെ കോൺഗ്രസുകാരനാക്കി വരുത്തി തീർക്കുവാൻ സി പി എം ശ്രമം തുടങ്ങി. വിവിധമാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച് വ്യാജ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. സി പി എം പ്രവർത്തകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് നാളെ കടയ്ക്കലിൽ നാളെ സിപിഎം ഹർത്താലും ആഹ്വാനം ചെയ്തു കഴിഞ്ഞു. പ്രതി കോൺഗ്രസ് കാരനെന്ന സി.പി.എം പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു

https://youtu.be/MTHAMtwQszU

കടയ്ക്കൽ ചിതറ വളവുപച്ചയിൽ വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ നടന്ന കൊലപാതകം കോൺഗ്രസ്സ് പാർട്ടിയുടെ തലയിൽ കെട്ടി വെക്കാനുള്ള സിപിഎമ്മിന്റെ നീക്കം ലജ്ജാകരമാണെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുമായി പുലബന്ധം പോലും ഇല്ലാത്ത വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കുംഭാഗത്ത് കൊലപാതക കേസിൽ സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തതിന്റെ മറുപടിയായിട്ടാണ് സിപിഎം ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുന്നത്. സിപിഎം നടത്തുന്ന വ്യാജ പ്രചരണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും ബിന്ദുകൃഷ്ണ അറിയിച്ചു.

പ്രതി ഷാജഹാന്‍ പത്ത് വര്‍ഷം മുമ്പ് സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഒരുതരത്തിലും രാഷ്ട്രീയമില്ലെന്നാണ് മനസ്സിലാക്കുന്നത്. ബോധപൂര്‍വ്വം ഈ കൊലക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലായെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. കോണ്‍ഗ്രസിനെതിരായി വ്യാജപ്രചാരണം നടത്തുന്നതിനെതിരായി കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം പ്രചാരണം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഉറപ്പുണ്ടെന്നും ചിതറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ചിതറ മുരളി പറഞ്ഞു.