ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് ചൈന; ചന്ദ്രന്‍റെ ഉപരിതലത്തിൽ വിത്ത് മുളപ്പിച്ചു

ചൈനയുടെ ചന്ദ്ര ദൗത്യം ചാംഗ് ഇ-4ൻറെ പേടകത്തിൽ ചന്ദ്രനിൽ എത്തിച്ച വിത്ത് മുളപ്പിച്ച് ചൈന ചരിത്രത്തിൽ ഇടം നേടി. ചൈനീസ് നാഷണൽ സ്‌പൈസ് അഡ്മിനിസ്‌ട്രേഷൻ ആണ് വിവരങ്ങൾ പുറത്ത് വിട്ടത്. ചന്ദ്രൻറെ ഇരുണ്ട പ്രദേശത്തേക്ക് ഒരു രാജ്യം നടത്തുന്ന ആദ്യ ദൗത്യമാണ് ചാംഗ് ഇ-4.

ചൈനയുടെ ചന്ദ്ര ദൗത്യത്തിൽ ചാങ് ഇ- 4 ന്‍റെ പേടകത്തിൽ കൊണ്ടുപോയ വിത്താണ് ചന്ദ്രനിൽ മുളപ്പിച്ചതെന്ന് ചൈനീസ് നാഷണൽ സ്‌പേസ് അഡിമിനിസ്ട്രഷൻ വ്യക്തമാക്കുന്നത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ നടക്കുന്ന ആദ്യ ബയോളജിക്കൽ പ്രവർത്തനമാണ് വിത്ത് മുളപ്പിച്ചതിലൂടെ നേടിയതെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെടി വളരുന്നുണ്ടെങ്കിലും കൃത്രിമമായ ജൈവിക വ്യവസ്ഥയിൽ ആദ്യമായാണ് ചന്ദ്രനിൽ വിത്ത് മുളയ്ക്കുന്നത്. ഇത് ഭാവിയിൽ ശാസ്ത്രലോകത്തിന് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടുന്നത്.

പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയെന്ന പോലെ മുളപൊട്ടിയ ചെടി നശിച്ചുപോയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും  ഗവേഷണങ്ങള്‍ക്ക് പുതിയൊരു തുടക്കവും ആത്മവിശ്വാസവും തന്നെയാണ് മുളപൊട്ടിയ പരുത്തിത്തൈ നല്‍കുന്നതെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ വേറെയും ചെടികള്‍ മുളപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കൈവരിച്ചത് പരുത്തിച്ചെടിയായിരുന്നു.

ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് ആദ്യമായി ഒരു രാജ്യം തങ്ങളുടെ ഉപഗ്രഹം ഇറക്കുന്നത്. സോവിയറ്റ് യൂണിയൻ ഇരുണ്ട ഭാഗങ്ങുടെ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലും ഇവിടെ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെൻ ബേസിലാണ് ചൈനയുടെ പര്യവേഷണ വാഹനം ഗവേഷണം നടത്തുക. ജനുവരി മൂന്നിനാണ് ചൈനീസ് ചാന്ദ്രദൗത്യ വാഹനം ചന്ദ്രൻറെ ഉപരിതലത്തിൽ എത്തിയത്.

https://www.youtube.com/watch?v=OmPvUDLjXEc

Comments (0)
Add Comment