താരമായി ടെസ്സയും പള്ളിമൺ സിദ്ധാർത്ഥാ സെൻട്രൽ സ്‌കൂളിലെ കുട്ടികളും

കൊല്ലത്തെ പള്ളിമൺ സിദ്ധാർത്ഥാ സെൻട്രൽ സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രൂപകല്പന ചെയ്തു വികസിപ്പിച്ചെടുത്ത ടെസ്സ എന്ന റോബോട്ട് കുട്ടികളുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്‍റെ നേർക്കാഴ്ചയാവുകയാണ്. ആദ്യമായിട്ടാണ് ഒരു സ്കൂൾ ക്യാമ്പസിൽ നിന്നും ഇത്തരത്തിൽ ഒരു ജീനിയസ് റോബോട്ട് പിറവി എടുക്കുന്നത്.

കൊല്ലം പള്ളിക്കൽ സിദ്ധാർത്ഥ സെന്‍ട്രൽ സ്കൂൾ റോബോട്ടിക് ക്ലബ്ബിലെ 200-ഓളം വിദ്യാർത്ഥികളുടെ അശ്രാന്ത പരിശ്രമത്തിനൊടു വിലാണ് ടെസ പിറവിയെടുത്തത്. സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ടെസ്സ ഏതു ചോദ്യങ്ങൾക്കും ഉടൻ ഉത്തരം നല്കും.

റാസ്ബറി പൈ എന്ന മിനി കമ്പ്യൂട്ടറിന്‍റെ 3B + എന്ന മോഡലാണ് ഇതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സപ്പോട്ടിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതുപയോഗിച്ചാണ് റോബോട്ട് ഞൊടിയിടയിൽ ചോദ്യങ്ങൾക്കെല്ലാം ഇന്റർനെറ്റിന്റെ സഹായത്തോടെ ഉത്തരങ്ങൾ പറയുന്നത്. ഒപ്പം സഞ്ചരിക്കുന്നതിനും മുന്നിലെ തടസ്സങ്ങൾ മനസിലാക്കി കുട്ടികളോടൊപ്പം നീങ്ങുന്നതിനും സഹായിക്കുന്നതിന് ആർടിനോ ഡ്യൂ/ മെഗാ / എന്നിങ്ങനെയുള്ള രണ്ട് കൺട്രോളറുകളും ഉപയോഗിക്കുന്നു. അനുബഡമായി റോബോട്ടിക് ഉപകരണങ്ങളുടെ വിവിധ ഭാഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

IOT കമാന്‍റുകൾ അയച്ച് ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫാക്കാനും ആവശ്യമെങ്കിൽ ഓണാക്കാനും ഇവന് കഴിയും. റോബർട്ടിന്റെ ശരീരം പൂർണമായും സിദ്ധാർത്ഥയിലെ കലാകാരൻമാർതന്നെ രൂപപ്പെടുത്തി ഫൈബറിൽ നിർമ്മിച്ചതാണ്. നിറം മാറുന്ന കണ്ണുകളും, ചോദ്യം ചോദിക്കുന്ന/ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് ചലിക്കുന്ന ശിരസ്സും ഇവന്റെ പ്രത്യേകതയാണ്. ഇനിയുള്ള ദിവസങ്ങളിൽ കുട്ടികളോടൊപ്പം സ്ക്കൂൾ അസ്സംബ്ലിയിൽ ടെസ്സ പങ്കെടുക്കും. കുട്ടികളുടെ കൂട്ടായ്മ വികസിപ്പിച്ച ടെസ നമ്മുടെ പുതുതലമുറയുടെ ശാസ്ത്ര സാങ്കേതിക മികവിന്‍റെ നേർകാഴ്ചയാണ്

https://www.youtube.com/watch?v=2Mme8zJS2HY

Tessa
Comments (0)
Add Comment