സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 20 ഓളം പേർ ആശുപത്രിയില്‍

Friday, July 19, 2024

 

ആലപ്പുഴ: ആലപ്പുഴ ആര്യാട് ലൂതറന്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 20 ഓളം കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ്  ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ജനറല്‍ ഹോസ്പിറ്റലിലും ഡബ്ലു ആന്‍റ് സി ആശുപത്രിയിലുമായാണ് കുട്ടികളെ അഡ്മിറ്റ് ചെയ്തത്. ഉച്ചഭക്ഷണത്തിന്‍റെ കൂടെ കഴിച്ച പച്ച മോരില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം.