കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവണ്‍മെന്‍റ് ചിൽഡ്രന്‍സ് ഹോമിൽ നിന്ന് 4 കുട്ടികൾ ചാടിപ്പോയ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ശിശുക്ഷേമ സമിതിയുടെ (CWC) കണ്ടെത്തൽ. അതേസമയം ഗവണ്‍മെന്‍റ് ചിൽഡ്രൻസ് ഹോമിൽ സുരക്ഷാ വീഴ്ച പതിവായിരിക്കുകയാണ്.
കുട്ടികൾക്ക് വേണ്ട ചികിത്സയോ അടിസ്ഥാന സൗകര്യങ്ങളോ ഗവണ്‍മെന്‍റ്ചിൽഡ്രൻസ് ഹോമിൽ നിന്നും ലഭിക്കുന്നില്ലെന്ന റിപ്പോർട്ടിൽ സൂപ്രണ്ടിന്‍റെയും രണ്ടു ജീവനക്കാരുടെയും ഭാഗത്തുനിന്ന് ന്യായീകരിക്കാനാത്ത തെറ്റുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഡബ്ല്യുസി. ചിൽഡ്രൽസ് ഹോമിന്‍റെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട 4 കുട്ടികളെ കോഴിക്കോട്, ഷൊർണ്ണൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.
ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയതിന് ശേഷം കുട്ടികളെ ചിൽഡ്രൽസ് ഹോമിൽ തന്നെ എത്തിച്ചു. ഉത്തർപ്രദേശ്, പേരാമ്പ്ര, മലപ്പുറം ഭാഗത്തു നിന്നുള്ളവരാണ് കുട്ടികൾ. ബാലാവകാശ കമ്മീഷനംഗം ഇന്ന് ചിൽഡ്രന്‍സ് ഹോമിലെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. 6 മാസം മുമ്പ് പെൺകുട്ടികളടക്കം 5 പേർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.