ഉത്സവത്തിനിടെ സംഘർഷം ; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊലപ്പെടുത്തി

Jaihind Webdesk
Thursday, April 15, 2021

 

ആ​ല​പ്പു​ഴ : വ​ള്ളി​ക്കു​ന്നത്ത് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 15കാ​ര​നെ കുത്തിക്കൊലപ്പെടുത്തി. വ​ള്ളി​ക്കു​ന്നം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും, പു​ത്ത​ൻച​ന്ത കു​റ്റി​യി​ൽ തെ​ക്ക​തി​ൽ അ​മ്പിളി കു​മാ​റി​ന്‍റെ മ​ക​നു​മായ അ​ഭി​മ​ന്യു ആണ് മരിച്ചത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  ക​ഴി​ഞ്ഞദി​വ​സം മ​റ്റൊ​രു ഉ​ത്സ​വ​ത്തി​ന് ഇ​ട​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലത്തെ സം​ഭ​വം.