തമിഴ്നാട്ടിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു

Jaihind News Bureau
Saturday, October 26, 2019

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കു സമീപം ഉപേക്ഷിച്ച കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവിൽ 65 അടിതാഴ്ച്ചയിലാണ് കുട്ടികുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചിൽ മൂലം സമാന്തര കുഴിയെടുത്തുള്ള രക്ഷാപ്രവർത്തനം തൽകാലം നിർത്തിവെച്ചു.

അഗ്‌നി ശമന സേനയും, ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടിയെ പുറത്തെടുക്കാൻ ശ്രമം തുടരുമ്പോഴും, 65 അടി താഴ്ച്ചയിലാണ് 2.5 വയസ്സുകാരൻ കുടുങ്ങി കിടക്കുന്നത്. സമാന്തര കിണർ കുഴിച്ചുള്ള രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായി, മണ്ണ് ഇടിങ്ങ് വീഴുന്നത് മൂലം നിലവിൽ രക്ഷാപ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. നേരത്തെ സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയ് ഭാസ്‌കർ സ്ഥലത്തെത്തി സ്ഥിതിഗതി നേരിട്ടു വിലയിരുത്തിരുന്നു. സാധ്യമായ മാർഗം സ്വീകരിച്ച് കുട്ടിയെ എത്രയും വേഗം പുറത്തെടുക്കാൻ അദ്ദേബം നിർദേശം നൽകി. പത്തടി താഴെ പാറയായതിനാൽ ഡ്രില്ലിങ്ങിനു തടസം നേരിടുന്നതായി സ്റ്റേഷൻ ഓഫീസർ പി. ഗണേശൻ പറഞ്ഞു. കുട്ടിക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി.

വീടിന് സമീപം കളിക്കുകയായിരുന്ന കുഞ്ഞ് ശ്രദ്ധിക്കാതെ കാൽവഴുതി കുഴൽ കിണറിലേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ അച്ഛനും അമ്മയുമാണ് കുഴൽകിണറിൽ കുഞ്ഞ് വീണതായി മനസിലാക്കിയത്. രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിയ നിലയിലാണ് കുട്ടി. അതിനാൽ കൈകളിലൂടെ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താനാണ് വിദഗ്ധർ ശ്രമിക്കുന്നത്. മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കുഴൽ കിണറിൽ ശുചീകരണ ജോലി നടക്കുകയാണ്. വൈകിട്ട് കുഴൽകിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരൻ കിണറിലേക്ക് വീണത്.

https://youtu.be/MKuq4AEUd4Y