ഉന്നാവോയില്‍ വീണ്ടും പീഡനക്കൊല; കൊല്ലപ്പെട്ടത് 12 വയസുകാരിയായ ദളിത് പെണ്‍കുട്ടി

Jaihind Webdesk
Saturday, June 22, 2019

Child-Abuse

ഉന്നാവോയിൽ വീണ്ടും പെൺകുഞ്ഞിനോട് ക്രൂരത. പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അച്ഛനോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയേയാണ് തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്നത്.  12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയാണ് ലൈംഗിക ആക്രമണത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് വീടിന് പുറത്തുള്ള ചെറിയ കെട്ടിടത്തില്‍ നിന്ന് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.  പിന്നീട് ഗ്രാമത്തിന് പുറത്തുള്ള ഒരിടത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി കൊലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായതായി ഡോക്ടര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രഭാത കര്‍മത്തിനായി പെണ്‍കുട്ടി പോയിരിക്കാമെന്നാണ് പിതാവ് കരുതിയത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ലൈംഗിക ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ട്. സംഭവത്തിന് പിന്നില്‍ അയല്‍വാസിയെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിരച്ചിലിനായി ഡോഗ് സ്‌ക്വാഡ് വന്നപ്പോള്‍ അയല്‍വീട്ടില്‍ നിന്നും ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.  അതേസമയം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ തന്നെയുണ്ടാകുമെന്നും ഉന്നാവോ എസ്.പി പറഞ്ഞു.

teevandi enkile ennodu para