കുടുംബവഴക്കിനിടെ 11 വയസ്സുകാരിയെ മഴുകൊണ്ടുവെട്ടിയ അമ്മാവന്‍ അറസ്റ്റില്‍

പഴയന്നൂര്‍: കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പതിനൊന്നുകാരിയെ വെട്ടി പരുക്കേല്‍പിച്ച പ്രതിയെ പഴയന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം ചേലക്കോട്ട് വിജയന്‍(50)നെയാണ് പഴയന്നൂര്‍ സിഐ ശ്യാം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് സംഭവം. കാട്ടുകുളം ചേലക്കോട് സുരേഷിന്റെ മകള്‍ അര്‍ച്ചനക്കാണ്(11) വെട്ടേറ്റത്.

സാരമായി തലക്ക് പരുക്കേറ്റ കുട്ടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പിച്ച പ്രതി വിജയന്‍ പെണ്‍കുട്ടിയുടെ അമ്മവനാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ഒറ്റപ്പാലം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് കലഹമുണ്ടാക്കുന്ന ഇയാള്‍ക്കെതിരെ അര്‍ച്ചനയുടെ അമ്മയും വിജയന്റെ ഭാര്യയും പഴയന്നൂര്‍ പോലീസില്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടുകയായിരുന്നു

policearrestcrime
Comments (0)
Add Comment