കൊല്ലുക അല്ലെങ്കില്‍ കൊല്ലപ്പെടുക: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി

Jaihind Webdesk
Tuesday, November 5, 2019

അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ജനാധിപത്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനങ്ങളെ തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും ടോം ജോസ് ലേഖനത്തില്‍ പറയുന്നു. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പോലീസ് നടപടിയെ ന്യായീകരിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ന്യായീകരണം. മനുഷ്യാവകാശം മാവോയിസ്റ്റുകള്‍ക്ക് ബാധകമല്ല, അട്ടപ്പാടിയിലെ പോലീസ് നടപടിയെ ന്യായികരിക്കപ്പെടേണ്ടതാണെന്നും ചീഫ് സെക്രട്ടറി ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ഒരുനിമിഷം വൈകിയാല്‍ ഒരു ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും അതിനാല്‍ പോലീസ് നടപടി ന്യായീകരിക്കപ്പെടേണ്ടതാണ് – ചീഫ് സെക്രട്ടറി എഴുതി.
കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമായതോടെയാണ് ഇവര്‍ കേരളത്തിനെ സുരക്ഷിത മേഖലയായി തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പലരും മറക്കുകയാണ്. നമ്മുടെ സുരക്ഷാസേന മാവോയിസ്റ്റുകളുമായുള്ള യുദ്ധമുഖത്താണ്. ഇവിടെ കൊല്ലുകയോ കൊല്ലപ്പെടുകയോ മാത്രമേ ഇവിടെ നിയമമുള്ളൂവെന്നും – ചീഫ് സെക്രട്ടറി ലേഖനത്തില്‍ രേഖപ്പെടുത്തുന്നു.