രാജ്യത്തിന് ഇനി ഒരു സൈനിക മേധാവി; ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിക്കാന്‍ ഒരു മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരിലായിരിക്കും പുതിയ മേധാവിയുടെ പദവി. സ്വാതന്ത്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.  സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വ്വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ ഇനി രാജ്യത്തുണ്ടാകും

Comments (0)
Add Comment