
കേരളം അതിദാരിദ്ര്യ മുക്തമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സമൂഹത്തിന് ചരിത്ര നിമിഷമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. പൊള്ളയായ പ്രഖ്യാപനം നടത്താന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. അതി ദാരിദ്ര മുക്ത കേരളമെന്ന സര്‍ക്കാര്‍ കപട പ്രസ്താവന മാത്രമായിരുന്നു സഭയിലെ അജണ്ട. സഭ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് പ്രതിപക്ഷം നിയമസഭാ നടപടി ബഹിഷ്‌കരിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ ഹാളിന്റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതി ദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ പ്രഖ്യാപന ഭാഗമായ പൊതു ചടങ്ങ് വൈകുന്നേരം നാലുമണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരള സമൂഹത്തിന് ചരിത്ര നിമിഷമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിച്ച് സ്വയം ഊറ്റം കൊള്ളുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും കേരള സമൂഹത്തെ കുറിച്ച മനസിലാക്കിയിട്ടില്ല എന്ന് വ്യക്തമാണ്. ഇപ്പോഴും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിത്ം തള്ളിനീക്കുന്ന പച്ചയായ മനുഷ്യരെ കാണാതെയാണ് സര്‍ക്കാരിന്റെ പൊള്ളയായ വാദങ്ങള്‍. എന്ത് മാനദണ്ഡമാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ക്കു പിന്നില്ലെന്ന് വിദഗ്ധര്‍ വരെ ചോദിച്ചു പോവുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയും പി.എം.ശ്രീ വിവാദവും മുക്കിക്കളയാന്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് കേരളം അതിദാരിദ്ര്യമുക്തമെന്നത് ജനങ്ങള്‍ തിരിച്ചറിയുകയാണ്.