ഡല്‍ഹി: തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം കലർന്ന മറുപടി. കേരളത്തിൽ എൽഡിഎഫ് 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, അതിന് കാരണം ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അത് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിത്. ഡല്‍ഹിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.