അബുദാബി : യുഎഇ ക്യാബിനറ്റ് മന്ത്രിയും എക്‌സ്‌പോ കമ്മീഷണര്‍ ജനറലുമായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കേരള മുഖ്യമന്തി പിണറായി വിജയന്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ വ്യവസായ മന്ത്രി പി രാജീവ്, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. അബുദാബിയിലെ ഷെയ്ഖ് നഹ്യാന്‍റെ രാജകൊട്ടാരത്തിലാണ് മുഖ്യമന്ത്രിയെ ഇവര്‍ സ്വീകരിച്ചത്.