തന്ത്രിക്കെതിരെ മുഖ്യമന്ത്രി; വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം

Jaihind Webdesk
Thursday, January 3, 2019

തിരുവനന്തപുരം: യുവതീപ്രവേശനത്തോടെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി. നടയടച്ചത് വിചിത്രമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശബരിമല തന്ത്രിക്കും ബാധ്യതയുണ്ട്. ക്ഷേത്രം തുറക്കണോ അടയ്ക്കണോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. വിശ്വാസങ്ങളോട് സര്‍ക്കാരിന് ബഹുമാനക്കുറവില്ലെന്ന് മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് ബിജെപി നടത്തുന്ന ഹര്‍ത്താല്‍ സുപ്രീംകോടതി വിധിക്കെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രി ദേവസ്വം മാന്വല്‍ ലംഘിച്ചു. ഇത് ബോര്‍ഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.