‘മുഖ്യമന്ത്രിയും മന്ത്രി പി രാജീവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’: ഹൈബി ഈഡന്‍ എംപി

Jaihind Webdesk
Thursday, May 19, 2022

 

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഹൈബി ഈഡൻ എംപി. കൊച്ചി മെട്രോയുടെ തുടർവികസന പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തത് സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതിനാലാണെന്നും കേന്ദ്രീയ വിദ്യാലയത്തിന് വിലങ്ങുതടിയായി നിന്നുകൊണ്ട് തൃക്കാക്കരയെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെക്കുറിച്ച് എംപിമാരോട് ചോദിക്കാൻ മുഖ്യമന്ത്രി പറയുന്നത് പരിഹാസ്യമാണെന് ഹൈബി ഈഡൻ എംപി പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ അനുമതി ലഭിക്കുന്നതിന് വേണ്ടി പാർലമെന്‍റിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് കത്ത് നൽകി. തുടർന്ന് അർബൻ മിനിസ്ട്രിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതാണെന്നും ശ്യൂന്യവേളയിൽ ഈ വിഷയം ഉന്നയിച്ചതാണെന്നും അദ്ദേഹം വ്യക്തമക്കി. ഈ വിഷയത്തിൽ എംപിമാർ ഇടപെടുന്നില്ലെന്ന
മുഖ്യമന്ത്രിയുടെയും മന്ത്രി പി രാജീവിന്‍റെയും പ്രസ്താവന തെരത്തെടുപ്പ് ജയിക്കാനുളള രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും ഇടതുസർക്കാരിന് രാഷ്ട്രീയ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണ് പദ്ധതി നടപ്പാകാതെ പോയതെന്നും എംപി പറഞ്ഞു.

പിടി തോമസിന്‍റെ നിരന്തരമായ ഇടപെടലിന്‍റെ അടിസ്ഥാനത്തിൽ 2019 ൽ തൃക്കാക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തെ സംസ്ഥാന സർക്കാർ അവഗണിച്ചു. 4 കോടി രൂപ മുടക്കി സ്കൂളിനായി കണ്ടെത്തിയ സ്ഥലം മണ്ണിട്ട് നിരപ്പാക്കി നൽക്കാൻ സർക്കാർ തയാറായില്ല. ഇത്തരം നടപടികളിലൂടെ പിണറായി സർക്കാർ തൃക്കാക്കരയെ അവഗണിക്കുകയാണ് ചെയ്തതെന്നും ഹൈബി ഈഡന്‍ എംപി കുറ്റപ്പെടുത്തി.