അഴിമതിയുടെ കേന്ദ്ര ബിന്ദുവായ് മുഖ്യമന്ത്രിയും പ്രഭവ കേന്ദ്രമായ് മുഖ്യമന്ത്രിയുടെ ഓഫീസും മാറിയിരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Tuesday, November 24, 2020

ഏത് നിമിഷവും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുവാനും കസ്റ്റഡിയിലും അറസ്റ്റിലുമാകുവാനുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഴിമതിയുടെ കേന്ദ്ര ബിന്ദുവായ് മുഖ്യമന്ത്രിയും പ്രഭവ കേന്ദ്രമായ് മുഖ്യമന്ത്രിയുടെ ഓഫീസും മാറിയിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും മുഖ്യമന്ത്രിയുടെ ജീവിത ശൈലിയാണ് ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത് ബിജെപി-സിപിഎം അന്തർധാര കേരള ജനത തെരഞ്ഞെടുപ്പിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും.
എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന സുരേന്ദ്രന്‍റെ വാദം ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലം പ്രസ് ക്ലബിന്‍റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പറഞ്ഞു.