മോദി സര്‍ക്കാര്‍ കൊവിഡ് കേസുകളിലും മരണനിരക്കിലും കൃത്രിമം കാണിക്കുന്നു ; കണ്ടെത്തിയത് ഞെട്ടിക്കുന്ന കണക്കുകള്‍ : പി.ചിദംബരം

Jaihind Webdesk
Saturday, May 15, 2021

 

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും കൊവിഡ് കേസുകളിലും മരണനിരക്കിലും കൃത്രിമം കാണിക്കുന്നതായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ദേശീയമാധ്യമത്തിൽ വന്ന കണക്കുപ്രകാരം മാർച്ച്‌, മെയ് മാസങ്ങളിൽ 2021ൽ 1,20,000 മരണ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 2020 ഇത് 58,000 ആയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 71 ദിവസത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കോൺഗ്രസ്‌ നടത്തിയ പഠനത്തിലും സമാനമായ ഞെട്ടിക്കുന്ന കണക്കുകളാണ് കണ്ടെത്തിയത് എന്ന് പി.ചിദംബരം പറഞ്ഞു. ഗുജറാത്ത്‌ സർക്കാരിന്റെ ഓദ്യോഗിക കണക്കു പ്രകാരം 4218 മരണങ്ങൾ ആണ് സ്ഥിരീകരിച്ചത്. ചില സംസ്ഥാനങ്ങളുമായി ചേർന്ന് മോദി സർക്കാർ കൊവിഡ് കണക്കുകളിൽ കൃത്രിമം കാണിക്കുന്നതായും ചിദംബരം ആരോപിച്ചു.