ചിക്കിംഗ് ഇനി ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ആസ്പിന്‍ ടവറിലും

Jaihind Webdesk
Tuesday, May 7, 2019

ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്‍റ് ബ്രാന്‍ഡായ ചിക്കിംഗ് ദുബായില്‍ ഇരുപത്തി ഒന്നാമത് ശാഖ തുറന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ആസ്പിന്‍ ടവറിലാണ് ഈ പുതിയ ശാഖ.

ദുബായിലെ രാജവീഥിയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് സായിദ് റോഡിലാണ് ചിക്കിംഗിന്‍റെ യുഎഇയിലെ ഇരുപത്തിയൊന്നാമത്തെ ശാഖ തുറന്നത്. അറബ് സ്വദേശി മുഹമ്മദ് ഇസാ അല്‍ സംദ്, ചിക്കിംഗ് സ്ഥാപകനും ചെയര്‍മാനുമായ എ.കെ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടുതല്‍ രാജ്യങ്ങളില്‍, കൂടുതല്‍ ശാഖകളുമായി വന്‍ വികസനമാണ് ചിക്കിംഗ് ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ മന്‍സൂര്‍ പറഞ്ഞു.

ഫ്രാഞ്ചൈസി പാര്‍ട്ണര്‍ നവീദ് അഹമ്മദ്, ഹെങ്കി സതൈവാന്‍, ഡയറക്ടര്‍ നിയാസ് ഉസ്മാന്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ് മഖ്ബൂല്‍ മോദി, ബില്‍ഡിങ് ഫ്രാഞ്ചൈസി ഇന്നോവേഷന്‍സ് എന്ന ബി എഫ് ഐയുടെ, സി ഇ ഒ ശ്രീകാന്ത് എന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2025 വര്‍ഷത്തോട് കൂടി, ഏഴുപതില്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിക്കാനുള്ള വന്‍ വികസന തയ്യാറെടുപ്പിലാണ് ചിക്കിങ് ഗ്രൂപ്പ്.