അപകീർത്തി പരാമർശം, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍; ആരും നിയമത്തിന് അതീതരല്ലെന്ന് ഭൂപേഷ് ബാഘല്‍

Jaihind Webdesk
Tuesday, September 7, 2021

ന്യൂഡല്‍ഹി : അപകീർത്തി പരാമർശം നടത്തിയതില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്‍റെ പിതാവ് നന്ദകുമാര്‍ ബാഘല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് അദ്ദേഹത്തെ റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് അരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനാണെങ്കിലും ചെയ്തത് തെറ്റാണെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ബ്രാഹ്മണ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.