‘കെ.വി തോമസിന്‍റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ; തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ല’: ചെറിയാന്‍ ഫിലിപ്പ്

Jaihind Webdesk
Thursday, April 7, 2022

 

കെ.വി തോമസിന്‍റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സിപിഎം പാർട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി തോമസിന്‍റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രതികരണം. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പില്‍ കെവി തോമസ് കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ് നേരത്തെ കെ.വി തോമസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. കോൺഗ്രസിന്‍റെ ജനാധിപത്യ സംസ്കാരത്തില്‍ ജനിച്ചുവളർന്ന കെ.വി തോമസിന് സിപിഎമ്മിന്‍റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അദ്ദേഹം ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.