പുതുതലമുറയ്ക്ക് മികച്ച അംഗീകാരം ; വലിയ മാറ്റത്തിന് വഴിവയ്ക്കും : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, March 14, 2021

 

തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സ്ഥാനാർഥി നിർണയമാണ് ഇതവണത്തേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു വലിയ മാറ്റത്തിനു വഴിവയ്ക്കും. പുതിയ തലമുറയ്ക്ക് അംഗീകാരമാണ്. ഗ്രൂപ്പ്‌ വൈര്യമോ തർക്കങ്ങളോ ഇല്ലാത്ത പട്ടികയാണ് പുറത്തുവന്നത്. സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്ന പരാതി ഉണ്ട്. അതു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യരായ എല്ലാപേരേയും ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നേതാക്കൾ പരസ്യ പ്രസ്താവനകളിൽ നിന്നും വിട്ടുനിൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാർഥി നിർണയത്തിൽ
സിപിഎം ബിജെപിയും തമ്മിൽ രഹസ്യം ധാരണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.