ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസ സംഘടനയായി മാറി ; ചൈനയോ പാകിസ്താനോ ബാഹ്യഇടപെടല്‍ നടത്തിക്കാണും ; പരിഹസിച്ച് രമേശ് ചെന്നിത്തല

ഇടുക്കി : ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ബാഹ്യഇടപെടലാണെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈനയോ പാകിസ്താനോ ബാഹ്യശക്തികളായി ഇടപെട്ടിട്ടുണ്ടെന്നാണ് മനസിലായതെന്ന് അദ്ദേഹം പരിഹസിച്ചു. ചെറുപ്പക്കാര്‍ക്കുവേണ്ടി നിലകൊള്ളേണ്ട സംഘടന സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്നതില്‍ നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസ സംഘടനയായിമാറി. തൊഴിലല്ലെങ്കില്‍ ജയിലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ നേതാക്കളുടെയടക്കം ഭാര്യമാര്‍ക്ക് ജോലി ലഭിച്ചു. ഇതുകൊണ്ടാണ് ചര്‍ച്ചയില്‍ അവര്‍ക്ക് വിശ്വാസ്യതയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment