ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

Jaihind Webdesk
Tuesday, December 5, 2023

ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. ഭര്‍ത്താവ് ശിവന്‍കുട്ടിയെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവന്‍കുട്ടി രാധയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.