ചേലക്കര ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥികള്‍

Wednesday, October 23, 2024


ചേലക്കര : ചേലക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.ഉച്ചയ്ക്ക് രണ്ടുമണിയോടെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.ആദ്യം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് ആണ്.തൊട്ടു പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ബാലകൃഷ്ണനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഉപവരണാധികാരിയായ തലപ്പിളളി ലാന്‍ഡ് റെക്കോര്‍ഡ് തഹസീദാര്‍ കിഷോര്‍ ടി.പിക്ക് മുമ്പാക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്.