ഫിഷറീസ് മന്ത്രിയുടെ പരിപാടിക്കിടെ സദസിൽ നിന്ന് കൂക്കുവിളി; പിടിച്ചുമാറ്റി പോലീസ്

Jaihind Webdesk
Saturday, July 6, 2024

 

ആലപ്പുഴ: ഫിഷറീസ് മന്ത്രിയുടെ പരിപാടിക്കിടെ സദസിൽ നിന്ന് കൂക്കുവിളി. സർക്കാർ മത്സ്യ തൊഴിലാളികളുടെ വിദ്യാഭ്യാസത്തിനായി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറഞ്ഞപോഴായിരുന്നു കൂവൽ. തീരദേശ മേഖലയെ ഏറ്റവും കൂടുതൽ പരിഗണിച്ച സർക്കാർ എന്ന് പറഞ്ഞപ്പോഴും കൂവല്‍ ഉണ്ടായിരുന്നു. ആദ്യം മന്ത്രി തന്നെ കൂവിയ ആളോട് മിണ്ടാതിരിക്കാൻ പറഞ്ഞു പിന്നീടും കൂവൽ തുടർന്നതോടെ പ്രവർത്തകർ ഹാളിൽ നിന്ന് ഇയാളെ ബലമായി പുറത്തിറക്കി. പുറത്തിറക്കിയ സിപിഎം പ്രവർത്തകർ തന്നെ കൂവിയാളെ തള്ളി താഴെയിട്ടു. പിന്നീട് പോലീസിന് കൈമാറി. കൂവിയ ആൾ മദ്യലഹരിയിൽ ആയിരുന്നെന്ന് സിപിഎം പ്രവർത്തകർ പറയുന്നു.