കൊവിഡ് രണ്ടാം തരംഗം : പ്രതിരോധത്തിന് ലോകോത്തര നിലവാരമുള്ള ചികിത്സാ കേന്ദ്രമൊരുക്കി ഛത്തീസ്ഗഡ്‌ കോൺഗ്രസ് സർക്കാർ

ഛത്തീസ്ഗഢ് :  കൊവിഡിന്‍റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യാന്തര സംവിധാനമൊരുക്കി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ. വെന്‍റിലേറ്ററുകളും, ഓക്സിജന്‍ സിലന്‍ഡറുകളും ,മറ്റെല്ലാ സൌകര്യങ്ങളും ഉള്‍പ്പെടുത്തി വെറും 4 ദിവസം കൊണ്ട് റായ്പൂരിലെ ഇന്‍ഡോർ സ്റ്റേഡിയത്തിനെയാണ് കോൺഗ്രസ് സർക്കാർ ലോകോത്തര നിലവാരമുള്ള കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ചികിത്സാ കേന്ദ്രത്തില്‍ 370 കിടക്കകള്‍, 200 ഓക്സിജന്‍ കോൺസന്‍ട്രേറ്റേഴേസ്, 120 ഓക്സിജന്‍ പൈപ് ലൈനുകള്‍, 70 സാധാരണ കിടക്കകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഛത്തീസ്ഗഢ് കോൺഗ്രസ് ജില്ലാ ഓഫീസുകളെല്ലാം കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു.

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ  കേന്ദ്ര – കേരള  സർക്കാരുകള്‍ പകച്ച് നില്‍ക്കുമ്പോഴാണ് അവസരോചിതമായ നടപടിയെടുത്ത്  ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ രാജ്യത്തിന് മാതൃകയാകുന്നത്.
Comments (0)
Add Comment