ഷാര്‍ജ : ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെയും വടക്കാഞ്ചേരി എം. എല്‍. എ അനില്‍ അക്കരയുടെയും നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലേക്ക് പറന്നു. ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ഫ്‌ളൈ വിത്ത് ഇന്‍കാസ് പദ്ധതിയുടെ ഭാഗമായാണിത്. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു വിമാനം.
ഷാര്‍ജ വിമാനത്താവളത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍, ഫ്‌ളൈ വിത്ത് ഇന്‍കാസിന്റെ ഭാഗമായി ഷാര്‍ജ ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന 100 ടിക്കറ്റുകളില്‍ നിന്നുള്ള, മൂന്നു സൗജന്യ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് കൈമാറി. കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രന്‍ ടിക്കറ്റ് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാര്‍ട്ടേര്‍ഡ് വിമാനത്തിന് നിര്‍ദ്ദേശം നല്‍കിയ രമ്യ ഹരിദാസ് എം. പിയേയും അനില്‍ അക്കര എം എല്‍ എയേയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു.
കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലി, ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ. റഹീം എന്നിവരും ടിക്കറ്റ് വിതരണം നടത്തി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ. എം അബ്ദുല്‍ മനാഫ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന, ജോയിന്റ് ട്രഷറര്‍ സുനില്‍ അസീസ്, ജനറല്‍ സെക്രട്ടറി ഷാന്റി തോമസ് , ഖാലിദ് തൊയക്കാവ് , മുനീര്‍ കുമ്പള തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.