ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു; പോക്സോ ഒഴിവാക്കണമെന്ന് റിപ്പോർട്ടില്‍

Jaihind Webdesk
Thursday, June 15, 2023

 

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കേസ്ചുമത്തുന്നതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നും കേസ് ഒഴിവാക്കണമെന്നും പോലീസ് റിപ്പോർട്ടില്‍ പറയുന്നു. കേസിൽ വാദം കേൾക്കുന്നതിനായി ജൂലൈ നാലിലേക്ക് മാറ്റി.

ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ ശക്തമായ സമരം നടത്തിവരികയായിരുന്നു. ജൂണ്‍ 15 നകം അന്വേഷണം പൂർത്തിയാക്കുമെന്ന കേന്ദ്രസർക്കാരിന്‍റെ ഉറപ്പിന്മേല്‍ സമരം താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.