രാജ്യ ദ്രോഹ കേസ് : കനയ്യകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം ഇന്ന് പരിഗണിക്കും

Jaihind Webdesk
Tuesday, January 15, 2019

Kanayya-Kumar

രാജ്യ ദ്രോഹ കേസിൽ കനയ്യകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ കുറ്റപ്പത്രം പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു.

1200 പേജുകൾ ഉള്ളതാണ് കുറ്റപത്രം. ഡൽഹി ജെ എൻ യു വിൽ നടന്ന വിദ്യാർത്ഥി റാലിയിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലാണ് കനയ്യ കുമാർ , ഷഹല റാഷിദ്, അപരാജിത രാജ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം. രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കൽ അനധികൃതമായി സംഘം ചേരൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനയ്യ കുമാർ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നൽകിയത് എന്ന് പോലീസ് കുറ്റ പത്രത്തിൽ ആരോപിച്ചിട്ടുണ്ട്.
കാശ്മീരി സ്വദേശികൾ ആയ അക്വിബ് ഹുസൈൻ, മുജീബ് ഹുസ്സൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൾ, റയീസ് റസൂൽ, ബാഷാരത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവരാണ് കേസിലെ മറ്റ്‌ പ്രതികൾ.