അമൃത്സർ : പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി എ.എസ് രണ്‍ധാവയും ഒ.പി സോണിയും അധികാരമേറ്റു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ഛന്നി. മൂന്ന് തവണ നിയമസഭാംഗമായിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, വ്യാവസായിക, പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.