പഞ്ചാബില്‍ ചരൺജിത് സിംഗ് ചന്നി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, February 6, 2022

ലുധിയാന: ചരൺജിത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ലുധിയാനയിലെ റാലിയിലാണ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്. നിലവിലെ മുഖ്യമന്ത്രി കൂടിയാണ് ചന്നി. നവ്‌ജ്യോത് സിംഗ് സിദ്ദുവും പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു പ്രഖ്യാപനം.

പാവപ്പെട്ടവരുടെ ഉത്കണ്ഠകൾ മനസിലാക്കാൻ കഴിയുന്ന നേതാവിനെയാണ് പഞ്ചാബിന് വേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയായി ആരു വേണമെന്ന് പഞ്ചാബിലെ ജനങ്ങളോടാണ് ചോദിച്ചത്. ജനങ്ങളാണ് ചരൺജിത്ത് സിംഗ് ചന്നിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി നവജ്യോത് സിദ്ദു, ചരൺജിത് സിംഗ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.