“അതിവേഗം ബഹുദൂരം” പ്രചാരണം; ചാണ്ടിയുടെ സ്പീഡില്‍ പിടിച്ച് നിക്കാനാവാതെ ഒപ്പമുള്ളവരും മാധ്യമ പ്രവര്‍ത്തകരും

Jaihind Webdesk
Wednesday, August 16, 2023

പുതുപ്പള്ളി: “സാറിനേക്കാൾ സ്പീഡാണ് ചാണ്ടിക്ക്” കുറച്ച് നേരം സ്ഥാനാർത്ഥിക്കൊപ്പം വീടുകൾ കയറിയ കൊച്ചുമോൻ ചേട്ടന്‍റെ ആദ്യ കമന്‍റ് അതായിരുന്നു. അതിവേഗം ബഹുദൂരം എന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഉയർത്തിയ മുദ്രാവാക്യമായിരുന്നെങ്കിൽ ഇന്ന് പുതുപ്പള്ളി സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വീടുകൾകയറി പ്രചരണം തുടങ്ങിയപ്പോൾ വോട്ട് അഭ്യർത്ഥനയ്ക്ക് ഉപയോഗിക്കുന്ന ശൈലിയായിമാറി.

ചുരുങ്ങിയ പ്രചരണ ദിവസങ്ങളിൽ കൂടുതൽ ആളുകളെ നേരിൽ കാണാനാണ് വേഗതയോടെ നടക്കുന്നത് എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ഭാരത് ജോഡോ യാത്രയിൽ ഇന്ത്യ മുഴുവൻ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന ചാണ്ടി ഉമ്മന് നടത്തം ഒരു പ്രയാസമായി തോന്നുന്നില്ലങ്കിലും കൂടെ ഉള്ളവരും റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമ പ്രവർത്തകരും സ്ഥാനാർത്ഥിക്ക് ഒപ്പമെത്താൻ പ്രയാസപ്പെടുന്നുണ്ട്. കയറ്റവും ഇറക്കവും കൂടിയ വഴികളിൽ പ്രയാസപ്പെടുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിക്കൊപ്പം ഓടിയെത്തുന്നുണ്ട് കൂടെയുള്ളവരും. നോമിനേഷൻ കൊടുക്കുന്നതിന് മുമ്പ് സ്വന്തം വാർഡിലെ ആളുകളെ നേരിൽ കാണാനാണ് ചാണ്ടി ഉമൻ ഇന്ന് കുടുതൽ സമയം ചിലവഴിച്ചത്.

നാളെയാണ് ചാണ്ടി ഉമ്മൻ നോമിനേഷൻ സമർപ്പിക്കുന്നത്.